K&K Techs is a YouTube channel run by Alappuzha based vlogger Saiju Thomas. The channel has around 1.3 lakh subscribers. Saiju, in his channel, presents fishing, tech, and frugal innovation based videos. Subscribe K&K Techs to watch more videos from him.

ഈ ഇന്റർവ്യൂ മലയാളത്തിൽ വായിക്കാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.

Jisham Ashraf

A talk with Saiju Thomas

June 10, 2020 · 9 min read • 

93

——————————————————————————————————————————————————————————————————————————————————————————————

1. Recently, your subscriber count has crossed 1.3 lakh. We would like to describe this as the result of hard work. Congratulations on your success. Who all are behind K&K Techs?

Thanks for the compliment. My friend Robin is helping me out to handle the camera. Also, my family and friends are doing their bit to develop content.

2. Tell me more about yourself? What do you do apart from vlogging?

I am a shrimp farmer. That’s the reason why we are doing fish-related videos more.

3. Where do you hail from? Can you tell us more about your family? How supportive are your family members and friends?

I am from Neendakara, Ezhupunna in the northern part of Alappuzha district. Though the place is located in Alappuzha, it has a border with Kochi and we are more inclined towards the Kochi culture. When talking about my family, Shanu is my wife. We have a son. His name is Ethan. My father’s name is Thomas and my mother’s name is Annamma.

4. Can you tell us something about your education? Where and what did you studied?

There is not much to talk about my educational background. After studying for SSLC at St. Raphael in Ezhupunna, I haven’t pursued higher studies.

5. K&K Techs channel has a great fan following. In which year did you start the channel? What was the inspiration?

Yes. I got a lot of friends from Youtube. We launched the channel in 2019. I’m a die hard tech fan. That was the inspiration.

6. Looking back, how difficult was the journey? Is it satisfactory now?

When I look back, I am amazed by the growth and I still wonder how did this happen. There was nothing difficult for me in anyway. When we have started uploading videos regularly, in that month itself, more than 10,000 friends came along. I still think about it.

7. There may be many challenges to a tech vlog? What are the main challenges you face in your shoot days?

It doesn’t seem so difficult for me. If we could find good content to make ourselves happy, that’s enough. Then the video will be better and entertaining. Do not try to create content for the sake of creating a video.

8. In your opinion, does the title and thumbnail of the videos play a major role in increasing the viewership?

Of course, they play a greater role. But, please refrain from giving a title that has nothing to do with the video.

9. What are your suggestions and advices to budding YouTubers who want to start a YouTube channel?

The most important thing is to create good content. Also, consider your camera as a friend. Improve audio and video quality continuously. Then, views will come automatically.

10. What are your future plans?

There is no particular plan as of now.

11. A boat with a saree! How did you get this idea? In the changed scenario of Kerala (especially recurring floods), your viewers had suggested that such a concept is useful. What do you think?

I got this idea when I was lying down on that hanging saree in the video. It would definitely be helpful if we improve a little more.

——————————————————————————————————————————————————————————————————————————————————————————————

——————————————————————————————————————————————————————————————————————————————————————————————

12. How much did it cost you to develop the saree boat? What do you need to build the boat?

It costs less than Rs 1500 to build a saree boat. Other than saree, fiber material is required to make the boat.

13. We have heard many stories about earnings from YouTube. What is the reality? In your opinion, is YouTube a reliable source of income? Are you satisfied with your current income from YouTube? Is your effort worth it? Is money really important in video creation or is it just a passion?

YouTube vlogging is a good source of income. If you are ready to work hard, you’ll get a good income out of it. One can only succeed if they have the passion to create videos.

14. How do you get different ideas for each of your videos? Which resources are helping you out?

I am not trying to find content from other channels. I create content from what little knowledge I possess and some of them are sudden ideas.

15. What are the major changes in your life after surpassing 1.3 lakh subscribers compared to a phase where you have only 100 subscribers?

It gives a bit more happiness. Other than that, there is no much difference.

16. What is your favorite fan moment?

When I go out now, few people ask “are you K&K?” and that sort of stuff. It always brings great joy when people recognize you.

17. Can you name some of your ardent followers?

I like to call them as my friends. I have quite a few. I’ll feel bad, if I leave out anyone’s name.

18. What Software/Applications do you use to edit and improve your video content?

I edit videos on mobile phone itself. I use Kinemaster.

19. Which is your favorite YouTube channel?

If you are talking about tech channels, I prefer foreign channels. Of course, they produce quality contents than us. Then there are the likes of OMKV, Tech Travel Eat and many others.

20. Who is your favorite YouTuber?

There are a few. I cannot name one.

21. Which video of yours do you like the most?

Every video is made with great care and pleasure, and love. However, one day I went to collect shell-fish with Leela chechi and created a video of the same. In that video, I was able to showcase to my viewers the sufferings of her life. For me, it’s a special video and I love that video.

22. Thank you so much! It was great talking to you.

Thank you so much.

——————————————————————————————————————————————————————————————————————————————————————————————

——————————————————————————————————————————————————————————————————————————————————————————————

Malayalam Transcript

1. അടുത്തിടെ, താങ്കളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 1.3 ലക്ഷം കടന്നിരിന്നു. ഇത് കഠിനാധ്യാനത്തിന്റെ നേട്ടമെന്ന് വിശേഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. താങ്കളുടെ വിജയത്തിന് ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള അഭിനന്ദനങ്ങൾ. ആരൊക്കെയാണ് K&K Techs എന്ന ചാനലിനു പിന്നിൽ പ്രവർത്തിക്കുന്നത് ?

അഭിനന്ദനങ്ങൾക്ക് നന്ദി. പിന്നെ ചാനൽ നടത്തുന്നതിനായി ക്യാമെറയ്ക് പുറകിൽ എന്റെ സുഹൃത്തായ റോബിൻ ആണ്. പിന്നെ കുടുംബംവും എല്ലാ സുഹൃത്തുക്കളും നന്നായി സഹായിക്കുന്നു

2. താങ്കളെക്കുറിച്ച് കൂടുതൽ പറയാമോ? വ്ലോഗിംഗ് കൂടാതെ എന്തെല്ലാമാണ് ചെയ്യുന്നത്?

ഞാൻ ഒരു ചെമ്മീൻ കർഷകനാണ്. അതുകൊണ്ട് തന്നെ ഫിഷ് റിലേറ്റഡ് വീഡിയോകൾ കൂടുതലായി ചെയ്യ്തു പോരുന്നു.

3. താങ്കളുടെ നാട് എവിടെയാണ്? കുടുംബത്തെക്കുറിച്ച് കൂടുതൽ പറയാമോ? കുടുംബാംഗങ്ങളും കൂട്ടുക്കാരുടെയും പ്രോത്സാഹനം എത്രത്തോളമുണ്ട്?

എന്റെ നാട് ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഏഴുപുന്ന നീണ്ടകര എന്ന സ്ഥലം ആണ്. ആലപ്പുഴ ആണെങ്കിലും കൊച്ചിയോട് ചേർന്ന് നിൽക്കുന്നതിനാൽ സംസാരത്തിൽ കൊച്ചിയോട് ചായ്‌വ് കൂടുതലുണ്ട്. പിന്നെ ഫാമിലിയിൽ വൈഫിന്റെ പേര് ഷാനു, മകന്റെ പേര് ഏദൻ അപ്പച്ചൻ തോമസ് അമ്മ അന്നമ്മ.

4. താങ്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പറയാമോ? എവിടെയാണ്, എന്താണ് പഠിച്ചത്?

വിദ്യാഭ്യാസം തീരെ കുറവാണ്. സെന്റ്. റാഫേൽ ഏഴുപുന്നയിൽ എസ്.എസ്.എൽ.സി കഴിഞ്ഞതിനു ശേഷം പിന്നെ ആ വഴിക്ക് പോയില്ല.

5. K&K Techs ചാനലിന് മികച്ച ആരാധകരുണ്ട്. ഏത് വർഷമാണ് നിങ്ങൾ ചാനൽ ആരംഭിച്ചത്? എന്തായിരുന്നു പ്രചോദനം?

അതെ. യൂട്യൂബിൽ എത്തിയതോടെ ധാരാളം സുഹൃത്തുക്കളെ എനിക്ക് കിട്ടി. 2019 ൽ ആണ് ചാനൽ ആരംഭിച്ചതു. ഞാൻ കടുത്ത ഒരു ടെക് ആരാധകൻ ആണ്. അതാണ് പ്രചോദനവും.

——————————————————————————————————————————————————————————————————————————————————————————————

AD

Join Kerala’s Best IAS Academy and study for civil servce with scholarship

@ just INR 1,300/- per month

To advertise: write to info@bizheadz.com

——————————————————————————————————————————————————————————————————————————————————————————————-

6. തിരിഞ്ഞുനോക്കുമ്പോൾ, ഈ യാത്ര എത്ര ബുദ്ധിമുട്ടായിരുന്നു? ഇപ്പോൾ തൃപ്തികരമായി തോന്നുന്നുവോ?

തിരിഞ്ഞു നോക്കുമ്പോൾ ഇതെങ്ങനെ സംഭവിച്ചു എന്നാണ് ആദ്യം തോന്നുന്നത്. എന്തായാലും എന്നെ സംബന്ധിച്ചു ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വീഡിയോസ് സ്ഥിരമായി അപ്‌ലോഡ് ചെയ്യാൻ തുടങ്ങി ആ മാസം തന്നെ പതിനായിരത്തിൽ കൂടുതൽ സുഹൃത്തുക്കൾ വന്നു. ഇപ്പോഴും ഞാൻ ഇതിനെ കുറിച്ച് ചിന്തിക്കാറുണ്ട്.

7. ഒരു ടെക്ക് വ്ലോഗിന് നിരവധി വെല്ലുവിളികൾ ഉണ്ടായേക്കാം? നിങ്ങളുടെ ഷൂട്ട് ദിവസങ്ങളിൽ നിങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?

അങ്ങനെ ബുദ്ധിമുട്ട് ഒന്നും തോന്നാറില്ല. നമ്മൾ വീഡിയോക്ക് വേണ്ടി കണ്ടെന്റ് ഉണ്ടാക്കാൻ ശ്രമിക്കാതെ, സ്വയം സന്തോഷിക്കുവാൻ കണ്ടെന്റ് കണ്ടെത്തുകയാണെങ്കിൽ വീഡിയോയും നന്നായിരിക്കും ബുദ്ധിമുട്ടും ഉണ്ടാവില്ല

8. നിങ്ങളുടെ അഭിപ്രായത്തിൽ, വീഡിയോകളുടെ ടൈറ്റിൽ, തമ്പ്നൈൽ എന്നിവയ്ക്കു, കാഴ്ചക്കാരുടെ എണ്ണം വർദ്ധിക്കുന്നതിൽ വലിയ പങ്കുണ്ടോ?

തീർച്ചയായും ഉണ്ട്. എന്ന് വെച്ചു വീഡിയോയുമായി ഒരു ബന്ധവും ഇല്ലാത്ത ടൈറ്റിൽ കൊടുക്കരുത്.

9. ഒരു യൂറ്റ്യൂബ് ചാനൽ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വളർന്നുവരുന്നവർക്ക് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും എന്തെല്ലാമാണ്?

ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല കണ്ടെന്റ് ക്രിയേറ്റ് ചെയുക എന്നതാണ്. പിന്നെ ക്യാമറയെ ഒരു സുഹൃത്തായി കാണുക. വിഡിയോ, ഓഡിയോ ക്വാളിറ്റി നന്നാക്കുക. വ്യൂസ് തനിയെ വരും.

10. ഭാവി പദ്ധതികൾ എന്തൊക്കെയാണ്?

അങ്ങനെ പ്രതേകിച്ചു പ്ലാൻ ഒന്നുമില്ല.

11. സാരികൊണ്ട് ബോട്ട്! എങ്ങനെയാണ് ഈ ആശയം ലഭിക്കുന്നത്? കേരളത്തിലെ മാറിയ സാഹചര്യത്തിൽ ( അടിക്കടിക്കുണ്ടാകുന്ന പ്രളയം ) ഇത്തരമൊരു ആശയം ഉപകരിക്കുമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് കണ്ടു. എന്താണ് താങ്കളുടെ അഭിപ്രായം?

അത് ആ സാരി ഊഞ്ഞാലിൽ കിടന്നപ്പോൾ തോന്നിയ ആശയം ആണ്. കുറച്ചു കൂടി മെച്ചപ്പെടുത്തി നിർമ്മിക്കുകയാണെങ്കിൽ തീർച്ചയായും ഉപകാരപ്പെടും.

12. സാരി ബോട്ട് നിർമ്മിക്കാൻ എത്ര ചിലവ് വന്നു? ബോട്ട് നിർമ്മിക്കാൻ എന്തൊക്കെ ആവശ്യമുണ്ട്?

സാരി ബോട്ട് നിർമ്മിക്കാൻ 1500 രൂപയിൽ താഴെയാണ് ചിലവ് വന്നത്. നിർമ്മിക്കുവാൻ സാരിയോടൊപ്പം ഫൈബർ ചെയാനുള്ള മെറ്റിരിയലും വേണം.

13. യൂറ്റ്യൂബിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചുള്ള നിരവധി കഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. എന്താണ് യാഥാർത്ഥ്യം? നിങ്ങളുടെ അഭിപ്രായത്തിൽ, യൂറ്റ്യൂബ് റിലയ്ബൾ ആയ ഒരു വരുമാന മാർഗ്ഗമാണോ? യൂറ്റ്യൂബിൽ നിന്നുള്ള നിങ്ങളുടെ ഇപ്പോഴത്തെ വരുമാനത്തിൽ നിങ്ങൾ സംതൃപ്തനാണോ? നിങ്ങളുടെ പരിശ്രമം മൂല്യവത്താണോ? വീഡിയോ സൃഷ്ടിക്കുന്നതിൽ പണം ശരിക്കും പ്രാധാന്യമുള്ളതാണോ അതോ ഇത് വെറും അഭിനിവേശമാണോ?

യൂട്യൂബ് വ്‌ളോഗിംഗ് ഒരു നല്ല വരുമാന മാർഗ്ഗം തന്നെയാണ്. നമ്മൾ വർക്ക്‌ ചെയ്യാൻ തയ്യാറായാൽ നല്ല ഒരു വരുമാനം ഇതിൽ നിന്നും ലഭിക്കും.. ഇപ്പോൾ കിട്ടുന്ന വരുമാനത്തിൽ ഞാൻ തീർച്ചയായും സംതൃപ്തനാണ്. പിന്നെ വീഡിയോ സൃഷ്ടിക്കാൻ നമുക്ക് അഭിനിവേശം ഉണ്ടെങ്കിൽ മാത്രമേ അത് വിജയിക്കൂ.

14. നിങ്ങളുടെ ഓരോ വീഡിയോയ്‌ക്കും എങ്ങനെയാണ് വ്യത്യസ്തമായ ആശയങ്ങൾ ലഭിക്കുന്നത്? ഏതെല്ലാം ഉറവിടങ്ങളാണ് സഹായിക്കുന്നത്?

ഞാൻ മറ്റുള്ള ചാനലിൽ നിന്ന് കണ്ടെന്റ് കണ്ടെത്താൻ ശ്രമിക്കാറില്ല. പിന്നെ എനിക്ക് അറിയാവുന്ന കാര്യങ്ങളും പിന്നെ പെട്ടെന്ന് തോന്നുന്ന ചില ആശയങ്ങളും ആണ് ക്രിയേറ്റ് ചെയുന്നത്.

15. നിങ്ങൾക്ക് 100 വരിക്കാരെ മാത്രമുള്ള ഒരു ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.3 ലക്ഷം വരിക്കാരെ മറികടന്നതിന് ശേഷം നിങ്ങളുടെ ജീവിതത്തിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

കുറച്ചു സന്തോഷം കൂടുതൽ ഉണ്ട്. മറ്റു വ്യത്യാസം ഒന്നുമില്ല.

16. നിങ്ങളുടെ പ്രിയപ്പെട്ട ആരാധക നിമിഷം ഏതാണ്?

ഇപ്പോൾ പുറത്ത് പോകുമ്പോൾ “K&K അല്ലെ” എന്ന് കുറച്ചു പേരെങ്കിലും ചോദിക്കാറുണ്. അത് എപ്പോഴും വലിയ സന്തോഷം തരുന്നു.

17. നിങ്ങളുടെ കടുത്ത അനുയായികളിൽ ചിലരുടെ പേര് നൽകാമോ?

എന്റെ സുഹൃത്തുക്കൾ എന്നു പറയുന്നത് ആണ് എനിക്കിഷ്ടം. കുറെ സുഹൃത്തുക്കൾ ഉണ്ട്. ഈ സാഹചര്യത്തിൽ ആരുടെയെങ്കിലും പേര് വിട്ടു പോയാൽ എനിക്ക് അത് സങ്കടമാകും.

18. നിങ്ങളുടെ വീഡിയോ ഉള്ളടക്കം എഡിറ്റുചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിങ്ങൾ ഏത് Softwares / Applications ആണ് ഉപയോഗിക്കുന്നത്?

വീഡിയോ മൊബൈൽ ഫോണിൽ തന്നെയാണ് എഡിറ്റ്‌ ചെയുന്നത്. kinemaster ആണ് ഉപയോഗിക്കുന്നത്.

19. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട യൂറ്റ്യൂബ് ചാനൽ ഏതാണ്?

ടെക്ക് ചാനലുകളിൽ വിദേശ ചാനലുകൾ ആണ് ഇഷ്ട്ടം. തീർച്ചയായും അവർക്ക് നമ്മളെക്കാൾ ക്വാളിറ്റി കൂടുതൽ ഉണ്ട്. പിന്നെ OMKV, Tech Travel Eat, തുടങ്ങി കുറെ ചാനലുകൾ വളരെ ഇഷ്ടത്തോടെ കാണാറുണ്ട്.

20. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട യൂട്യൂബർ ആരാണ്?

ഒരു ഉത്തരം സാധ്യമല്ല. കുറേ പേരുണ്ട്.

21. നിങ്ങളുടേതായ ഏത് വീഡിയോയാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്?

എല്ലാ വീഡിയോയും വളരെ ഇഷ്ടത്തോടെ ആണ് നിർമ്മിക്കുന്നത്. എങ്കിലും എന്റെ അടുത്തുള്ള ലീല ചേച്ചിയുടെ കൂടെ ഒരു ദിവസം കക്ക വാരാൻ പോയി ഒരു വീഡിയോ ക്രിയേറ്റ് ചെയ്തിരുന്നു. ആ വീഡിയോയിൽ അവരുടെ കഷ്ടപ്പാടുകൾ കുറച്ചെങ്കിലും ആളുകളിലേക്ക് എത്തിക്കുവാൻ എനിക്ക് സാധിച്ചു. “കക്ക ജീവിതം” എന്ന ആ വീഡിയോ ആണ് എനിക്ക് പ്രിയപ്പെട്ടത്.

22. താങ്കളുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. വളരെയധികം നന്ദി.

വളരെയധികം നന്ദി.

image courtesy: Saiju Thomas

This is a BizHeadz® curated property. Follow us on

Facebook, Instagram and Twitter

Get your articles published here. Write to us now to info@bizheadz.com

To read more articles, visit Articles

To publish your articles, visit Publish

——————————————————————————————————————————————————————————————————————————————————————————————

Recent Articles

Blog Image
31 October 2020
Indepth Jr is making its mark in the growing ed-tech space.

Jazah Co-Founder, Indepth Jr Know more about how to use Indepth Jr from its Co-Founder Indepth Jr is an online…



Blog Image
Flow of Indian students is an alert!

Roshni Franciss T Student Months back one of my seniors at the college who already completed his post-graduation in 2018…



Blog Image
30 October 2020
In the middle of a pandemic, a request to skill yourself.

Jisham Ashraf Founder, Indepth Jr Indepth Jr is an online platform to skill kids in the Grade 5-12 by providing…



Blog Image
21 June 2020
Redefining Journalism: A talk with Asiaville’s Athira Madhav

– – Athira Madhav is a multimedia producer working at Asiaville Malayalam. Her innate ability to present complex news in…



Blog Image
10 June 2020
Interview with the man who made ‘boat out of a saree’

– K&K Techs is a YouTube channel run by Alappuzha based vlogger Saiju Thomas. The channel has around 1.3 lakh…



Blog Image
8 June 2020
UPSC CSE 2020: How to become an IAS officer

– Civil Service Examination is conducted by the Union Public Service Commission. To know more about exam visit UPSC. How…